മദ്യപിച്ച് വാഹനം ഓടിച്ചതിന് സെപ്‌തംബര്‍ വരെ രജിസ്റ്റര്‍ ചെയ്‌തത് 20,414 കേസുകള്‍ - till-september
ഹൈദരാബാദിൽ രജിസ്റ്റർ ചെയ്‌ത കേസുകളില്‍ 3,823 പേർ ശിക്ഷിക്കപ്പെടുകയും 1084 പേരുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കുകയും ചെയ്‌തു.
സെപ്റ്റംബർ വരെ മദ്യപിച്ച് വാഹനമോടിച്ച 20,414 കേസുകൾ രജിസ്റ്റർ ചെയ്‌തു
ഹൈദരാബാദ്: മദ്യപിച്ച് വാഹനം ഓടിച്ചതിന് സെപ്‌തംബര്‍ വരെ രജിസ്റ്റര്‍ ചെയ്‌തത് 20, 414 കേസുകള്‍. ഇതില്‍ 3,823 പേർ ശിക്ഷിക്കപ്പെടുകയും 1,084 പേരുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കുകയും ചെയ്‌തു. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ പ്രത്യേക ഡ്രൈവ് നടത്തുന്നുണ്ടെന്ന് ഹൈദരാബാദ് ട്രാഫിക് പോലീസ് അഡീഷണൽ കമ്മീഷണർ അനിൽ കുമാർ പറഞ്ഞു. മദ്യപിച്ച് വാഹനം ഓടിക്കുന്നത് കൊണ്ടുണ്ടാകുന്ന അപകടങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സന്തോഷമുണ്ടെന്നും കമ്മീഷണർ അനിൽ കുമാർ പറഞ്ഞു.