ന്യൂഡല്‍ഹി: കോടതിമുറിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് പീഡന കേസ് പ്രതി. 2013ല്‍ കിഴക്കന്‍ ഡല്‍ഹിയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിയായ മനോജ് ഷായാണ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്. പോക്‌സോ കോടതിയിലെ വിചാരണക്ക് ശേഷം പുറത്തേക്ക് വരികയായിരുന്ന മനോജ് ഷാ അടക്കമുള്ള പ്രതികളുടെ ദൃശ്യം പകര്‍ത്താന്‍ കാത്തു നില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് ഇയാള്‍ ആക്രമിച്ചത്. സംഭവം ശ്രദ്ധയില്‍ പെട്ട അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി നരേഷ് കുമാര്‍ മല്‍ഹോത്ര മാധ്യമപ്രവര്‍ത്തകരോട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു.
പീഡന കേസ് പ്രതി മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു - മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് പീഡന കേസ് പ്രതി
പ്രതികളുടെ ദൃശ്യം പകര്‍ത്താന്‍ കാത്തു നില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് പീഡന കേസ് പ്രതിയായ മനോജ് ഷാ ആക്രമിച്ചത്
മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് പീഡന കേസ് പ്രതി
കേസില്‍ മനോജ് ഷായെ കൂടാതെ മറ്റൊരു പ്രതിയായ പ്രദീപ് കുമാറും അറസ്റ്റിലായിരുന്നു. 2013 ഏപ്രില്‍ 15ന് പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കിയ പ്രതികള്‍ പെണ്‍കുട്ടി മരിച്ചെന്ന് കരുതി മനോജ് ഷായുടെ മുറിയില്‍ ഉപേക്ഷിക്കുകയായിരുന്നു. 40 മണിക്കൂര്‍ അവശനിലയില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ ഏപ്രില്‍ 17നാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.