മധ്യപ്രദേശിൽ 20,000ത്തിലധികം രോഗികൾ കൊവിഡ് ചികിത്സയിൽ - madhya pradesh covid patients
സ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,04,734 ആയി
ഭോപ്പാൽ: മധ്യപ്രദേശിൽ 2,004 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1,28,047 ആയി. 35 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ വൈറസ് ബാധിച്ച് ജീവൻ നഷ്‌ടപ്പെടുന്നവരുടെ എണ്ണം 2,316ലെത്തി. കൊവിഡ് ഏറ്റവും കൂടുതൽ നാശം വിതച്ച ഇൻഡോറിലാണ് പുതിയ ഏഴ് മരണങ്ങളും സ്ഥിരീകരിച്ചത്. അതേസമയം ഭോപ്പാലിൽ നാല് മരണങ്ങളും സംഭവിച്ചിട്ടുണ്ട്. മറ്റ് കൊവിഡ് മരണങ്ങൾ ജബൽപൂർ, ഹോഷംഗാബാദ്, ഷാഹ്‌ദോൾ, ബെറ്റുൽ, വിഡിഷ, ഗ്വാളിയാർ എന്നിവിടങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,289 രോഗികൾ സുഖം പ്രാപിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,04,734 ആയി. ഇപ്പോൾ 20,997 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.