ലോക്‌ഡൗൺ നിയമം ലംഘിച്ചതിന് ഡല്‍ഹി പൊലീസ് 200 കേസുകൾ രജിസ്റ്റർ ചെയ്തു - 200 cases registered
3,515 പേരെ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു. ഐപിസി സെക്ഷൻ 188,സെക്ഷൻ 65 പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്

ലോക്‌ഡൗൺ നിയമം ലംഘിച്ചതിന് 200 കേസുകൾ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തു
ന്യൂഡൽഹി: ലോക്‌ഡൗൺ നിയമം ലംഘിച്ചതിന് 200 കേസുകൾ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തു. 3,515 പേരെ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു. ഐപിസി സെക്ഷൻ 188, സെക്ഷൻ 65 പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി പൊലീസ് നിയമത്തിലെ 66-ാം വകുപ്പ് പ്രകാരം 400 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 100 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 634 മൂവ്‌മെന്‍റ് പാസുകളാണ് ഡൽഹി പൊലീസ് ഇതുവരെ നൽകിയത്. ഡൽഹിയിൽ ആകെ 73,936 പേരെയാണ് നിയമം ലംഘിച്ചതിന് കസ്റ്റഡിയിലെടുത്തത്.