മുംബൈ:മഹാരാഷ്‌ട്രയിലെ യാദഗിരിയിൽ 20കാരി ജൈന സന്യാസം സ്വീകരിച്ചു. പ്രദേശത്തെ സമ്പന്ന കുടുംബത്തിലെ ദീപക്കിൻ്റെയും മീനയുടെയും ഏക മകളായ യതിഷയാണ് ജൈന സന്യാസം സ്വീകരിച്ചത്. ഇതുവരെ ഉപയോഗിച്ചുവന്ന വസ്‌ത്രവും പണവും യുവതി ദരിദ്രർക്ക് ദാനം നൽകി. ബിരുദധാരിയാണ് യതിഷ.
ജൈന സന്യാസം സ്വീകരിച്ച് സമ്പന്ന കുടുംബത്തിലെ ഏക മകൾ - ജൈന ഗുരു
പ്രദേശത്തെ സമ്പന്ന കുടുംബത്തിലെ ദീപക്കിൻ്റെയും മീനയുടെയും ഏക മകളായ യതിഷയാണ് ജൈന സന്യാസം സ്വീകരിച്ചത്.

പൂനെയിൽ വച്ച് ജൈന ഗുരുക്കളുടെ സാന്നിധ്യത്തിലാണ് യുവതി ആത്മീയ ജീവിതത്തിലേക്ക് കടക്കുന്നതായി പ്രഖ്യാപിച്ചത്. തൻ്റെ മാതാപിതാക്കൾക്ക് ധാരാളം സ്വത്തുക്കളുണ്ടെന്നും എന്നാൽ താൻ സന്തുഷ്‌ടയല്ലെന്നും യുവതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യതിഷ ജൈന സന്യാസം സ്വീകരിച്ചത്.
അതേസമയം ജൈന സന്ന്യാസം സ്വീകരിക്കുക എന്നത് അത്ര എളുപ്പമല്ല. ചെരിപ്പുകൾ ധരിക്കാൻ പാടില്ല. എസി, ഫാൻ, കൂളർ എന്നിവ ഉപയോഗിക്കരുത്. കുടുംബവുമായി യാതൊരു ബന്ധവും പാടില്ല. തൻ്റെ കുടുംബത്തെ ഭക്തരായി മാത്രം കണക്കാക്കണം തുടങ്ങി കർശനമായ നിയമങ്ങൾ സന്യാസിമാർ പാലിക്കേണ്ടതുണ്ട്.