പണമിടപാട് തർക്കം ; സുഹൃത്തിനെ വെടിവെച്ച് കൊലപ്പെടുത്തി - northwest
സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കെ പ്രതി ഫിറോസ് ഇമ്രാനു നേരെ വെടിയുതിർക്കുകയായിരുന്നു.
![പണമിടപാട് തർക്കം ; സുഹൃത്തിനെ വെടിവെച്ച് കൊലപ്പെടുത്തി ന്യൂഡൽഹി പണമിടപാട് തർക്കം സുഹൃത്തിനെ വെടിവെച്ച് കൊലപ്പെടുത്തി നോർത്ത് വെസ്റ്റ് ഡൽഹി monetary dispute 20-year-old man shot dead northwest New Delhi](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6670230-651-6670230-1586075537235.jpg)
പണമിടപാട് തർക്കം ; സുഹൃത്തിനെ വെടിവെച്ച് കൊലപ്പെടുത്തി
ന്യൂഡൽഹി: പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സുഹൃത്തിനെ വെടിവെച്ച് കൊലപ്പെടുത്തി. നോർത്ത് വെസ്റ്റ് ഡൽഹിയിലെ ഭാരത് നഗറിലാണ് അപകടം ഉണ്ടായത്. 20കാരനായ ഇമ്രാൻ ഖാനാണ് വെടിയേറ്റ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കെ പ്രതിയായ ഫിറോസ് ഇമ്രാനു നേരെ വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാളെ രക്ഷപ്പെടുത്താനായില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തെന്നും പ്രതിയെ ഉടനെ പിടികൂടുമെന്നും ഡെപ്യൂട്ടി കമ്മിഷണർ വിജയാന്ത ആര്യ പറഞ്ഞു.