ഭുവനേശ്വർ: ഒഡീഷയിൽ 20 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. അടുത്തിടെ സൂറത്തിൽ നിന്ന് മടങ്ങിയെത്തിയ 20 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 205 ആയി ഉയർന്നു.
ഒഡീഷയിൽ 20 പേർക്ക് കൂടി കൊവിഡ് - ഒഡീഷ
സൂറത്തിൽ നിന്ന് മടങ്ങിയെത്തിയ 20 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 205 ആയി ഉയർന്നു.
കൊവിഡ്
20 രോഗികളിൽ 17 പേർ ഗഞ്ചം ജില്ലയിൽ നിന്നുള്ളവരും മൂന്നുപേർ മയൂർഭഞ്ചിൽ നിന്നുള്ളവരുമാണെന്ന് സർക്കാർ അറിയിച്ചു.
സംസ്ഥാനത്തെ സജീവമായ കേസുകളുടെ എണ്ണം 142 ആണ്. 61 പേർ രോഗ വിമുക്തരാകുകയും രണ്ട് പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 3,060 സാമ്പിളുകൾ സംസ്ഥാന സർക്കാർ ബുധനാഴ്ച പരിശോധിച്ചതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 50,514 സാമ്പിളുകൾ പരിശോധിച്ചു. ജാജ്പൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ.