ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം, എന്‍ആര്‍സി എന്നീ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുന്നതിനായി കോൺഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്നും തൃണമൂല്‍ കോൺഗ്രസ്, ബിഎസ്‌പി, എസ്‌പി, ഡിഎംകെ പാര്‍ട്ടികള്‍ വിട്ടുനിന്നു. പൗരത്വ നിയമത്തിനെതിരെ രാജ്യമൊട്ടാകെ ശക്തമായ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചത്. ജെഎന്‍യു ഉൾപ്പടെയുള്ള സ്ഥലങ്ങളില്‍ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ പ്രതിപക്ഷ പാര്‍ട്ടികൾ ആശങ്ക അറിയിച്ചു.
പ്രതിപക്ഷ യോഗത്തില്‍ നിന്നും വിട്ടുനിന്ന് ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ - BSP
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമൊട്ടാകെ ശക്തമായ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചുചേര്‍ത്തത്
![പ്രതിപക്ഷ യോഗത്തില്‍ നിന്നും വിട്ടുനിന്ന് ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ 20 opposition parties attend meeting on CAA, NRC momentum against NRC Sonia Gandhi 20 opposition parties attend meeting on CAA, NRC; TMC, BSP, SP, DMK not present Mamata Banerjee CAA AAP MP Sanjay Singh Citizenship Amendment Act BSP കോൺഗ്രസ് വിളിച്ച പ്രതിപക്ഷ യോഗത്തില്‍ നിന്നും ഡിഎംകെ ഉൾപ്പടെയുള്ള പാര്‍ട്ടികൾ വിട്ടുനിന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5697722-thumbnail-3x2-congress.jpg)
പൗരത്വ നിയമത്തിനെതിരെ ജെഎന്‍യുവില്‍ നടന്ന പ്രതിഷേധത്തില്‍ മുപ്പതോളം വിദ്യാര്‍ഥികൾക്ക് പരിക്കേറ്റിരുന്നു. പൗരത്വനിയമം, എന്‍ആര്‍സി, എന്‍പിആര്‍ എന്നീ വിഷയങ്ങൾ ചര്‍ച്ച ചെയ്യുന്നതിനായി കോൺഗ്രസ് നേരത്തെ പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ പിഡിപി നേതാക്കൾ എന്നിവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ആം ആദ്‌മി പാര്‍ട്ടിയും ശിവസേനയും യോഗത്തില്‍ നിന്നും വിട്ടുനിന്നു. ഇന്ന് നടന്ന കോൺഗ്രസ് പാര്‍ട്ടിയുടെ യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രാഹുല്‍ ഗാന്ധി, അഹമദ് പട്ടേല്‍, ഗുലാം നബി ആസാദ്, കെസി വേണുഗോപാല്‍, എകെ ആന്‍റണി എന്നിവര്‍ പങ്കെടുത്തു. ശരത് പവാര്‍, സീതാറാം യെച്ചൂരി, ഹേമന്ദ് സോറന്‍, മനോജ് ജാ, ശരത് യാദവ്, കുഞ്ഞാലികുട്ടി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.