ഹരിയാനയിൽ 20 പേർക്ക് കൂടി കൊവിഡ് - ഹരിയാന കൊവിഡ് മരണം
ഹരിയാനയിലെ ആകെ രോഗികളുടെ എണ്ണം 695 ആയി. കൊവിഡ് ബാധിച്ച് ഇതുവരെ 10 പേര്‍ മരിച്ചു.
ഹരിയാനയിൽ 20 പേർക്ക് കൂടി കൊവിഡ്
ചണ്ഡിഗഡ്: ഹരിയാനയിൽ 20 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 695 ആയി ഉയർന്നു. സോനപ്പട്ടിൽ 11, ഫാരിദാബാദിൽ ഏഴ്, പൾവാൾ, ചർക്കി ദദ്‌രി എന്നിവിടങ്ങളിൽ നിന്നും ഓരോ കേസുകളുമാണ് പുതുതായി റിപ്പോർട്ട് ചെയ്‌തത്. പത്ത് പേരാണ് ഹരിയാനയിൽ ഇതുവരെ മരിച്ചത്.
Last Updated : May 10, 2020, 7:41 PM IST