മുംബൈ:പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനിടെ മറാത്തവാഡയിലെ ഹിംഗോളിയില്‍ 20 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിനും കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 130 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമം, വഞ്ചന, ആയുധം ഉപയോഗിച്ചുള്ള അക്രമം, നിയമവിരുദ്ധമായ കൂട്ടം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി.
പൗരത്വ ഭേദഗതി; മഹാരാഷ്ട്രയില്‍ 20 പേരെ കസ്റ്റഡിയില്‍ - മറാത്തവാഡയിലെ ഹിംഗോളി
വധശ്രമം, വഞ്ചന, ആയുധം ഉപയോഗിച്ചുള്ള അക്രമം, നിയമവിരുദ്ധമായ കൂട്ടം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി
![പൗരത്വ ഭേദഗതി; മഹാരാഷ്ട്രയില്‍ 20 പേരെ കസ്റ്റഡിയില്‍ Hingoli Marathawada region Citizenship Amendment Act Beed Indian Penal Code. Krishna Kant Upadhyay Vidyacharan Kadavkar പൗരത്വ ഭേദഗതി നിയമം മുംബൈ മറാത്തവാഡയിലെ ഹിംഗോളി മഹാരാഷ്ട്ര പൗരത്വ ഭേദഗതി നിയമം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5449639-thumbnail-3x2-mumbai.jpg)
മഹാരാഷ്ട്രയില്‍ 20 പേരെ കസ്റ്റഡിയിലെടുത്തു
കലാംനൂറിയിലും ഹിംഗോളിയിലും പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പൊലീസിന് നേരെ കല്ലേറുണ്ടായി. പര്‍ഭാനിയിലും ബീഡിലും നിരവധി പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പര്‍ഭാനിയില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കലക്ട്രേറ്റിന് സമീപം നടന്ന പ്രതിഷേധ റാലിക്കിടെ ഉണ്ടായ അക്രമത്തില്‍ പൊലീസുകാരന് ഉള്‍പ്പെടെ പരിക്കേറ്റു. അഗ്‌നിശമന സേനയുടെ വാഹനവും അക്രമത്തിനിടെ തകര്‍ന്നു.