പുതുച്ചേരി:പുതുച്ചേരിയിൽ പുതുതായി 20 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് മരണം 280 ആയി. പുതുച്ചേരിയിൽ പുതുതായി 591 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ പുതുച്ചേരിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 16,172 ആണ്. നിലവിൽ 5,218 സജീവ കൊവിഡ് രോഗികളാണ് പുതുച്ചേരിയിലുള്ളത്. രോഗത്തിൽ നിന്ന് 10,674 പേർ മുക്തരായെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
പുതുച്ചേരിയിൽ 24 മണിക്കൂറിനിടെ 20 കൊവിഡ് മരണം - കൊവിഡ് മരണം
നിലവിൽ 5,218 സജീവ കൊവിഡ് രോഗികളാണ് പുതുച്ചേരിയിലുള്ളത്.
പുതുച്ചേരിയിൽ 24 മണിക്കൂറിനിടെ 20 കൊവിഡ് മരണം
ഇന്ത്യയിൽ പുതുതായി 83,341 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്‌തതോടെ ആകെ കൊവിഡ് രോഗികൾ 39 ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ രാജ്യത്ത് 1,096 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 68,472 കടന്നു.