ജയ്‌പൂർ: കൊവിഡ് ബാധിച്ച് 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വെള്ളിയാഴ്‌ച പുലർച്ചെ നാലുമണിയോടെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഒമ്പത് മണിയോടെ മരിച്ചു. കുഞ്ഞിന്‍റെ രക്തത്തിൽ അണുബാധയുണ്ടായിരുന്നു. പരിശോധനാ ഫലത്തിൽ കൊവിഡ് സ്ഥിരീകരിച്ചു.ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് മരണമാണ് ഇതെന്നാണ് കരുതപ്പെടുന്നത്.
രാജസ്ഥാനിൽ 20 ദിവസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു - ജയ്‌പൂർ കൊവിഡ്
വെള്ളിയാഴ്‌ച പുലർച്ചെ നാലുമണിക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഒമ്പത് മണിയോടെ കുഞ്ഞ് മരിച്ചു. രക്തത്തിൽ അണുബാധയുണ്ടായിരുന്നു.
ഈ വർഷം തുടക്കത്തിൽ അമേരിക്കയിലെ കണക്റ്റിക്കട്ടിൽ ആറ് ആഴ്‌ച പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇതായിരുന്നു ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് മരണമായി കണക്കാക്കിയിരുന്നത്. ഇതിനുമുമ്പ് ഡൽഹിയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു.
രാജസ്ഥാനിൽ 12 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ജയ്‌പൂർ അഞ്ച്, ജോദ്‌പൂർ രണ്ട്, ധോൽപൂർ രണ്ട്, അജ്‌മീർ, ചിത്തോർഗാർഹ്, കോട്ട എന്നിവിടങ്ങളിൽ നിന്നും ഓരോ പോസിറ്റീവ് കേസ് എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്ത് ആകെ 2,678 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 65 പേർ മരിച്ചു.