മഹാരാഷ്‌ട്രയില്‍ 20 നാവികാസേനാംഗങ്ങള്‍ക്ക് കൊവിഡ് 19 - കൊവിഡ് 19
കൊളാബയിലെ ഐ.എന്‍.എസ് അംഗ്രേയിലെ ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
മുംബൈ: മഹാരാഷ്‌ട്രയില്‍ 20 നാവികാസേനാംഗങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊളാബയിലെ ഐ.എന്‍.എസ് അംഗ്രേയിലെ ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇവരെ ചികില്‍സയ്‌ക്കായി നേവി ആശുപത്രിയിലേക്ക് മാറ്റി. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 130 പേരെ നിരീക്ഷണത്തിലാക്കിയതായി പ്രതിരോധ സഹമന്ത്രി ശ്രീപാദ് നായ്‌ക് പറഞ്ഞു. ഏപ്രില്‍ ഏഴിന് ആദ്യം രോഗം സ്ഥിരീകരിച്ച ഒരു നാവികനില്‍ നിന്നാണ് രോഗം പടര്‍ന്നത്. രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം പേരും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ല.