ബെംഗളൂരു: കര്‍ണാടകയില്‍ മതിയായ രേഖകളില്ലാതെ അനധികൃതമായി താമസിക്കുന്ന 20 ആഫ്രിക്കന്‍ സ്വദേശികളെ കണ്ടെത്തി. ബെംഗളൂരു പൊലീസ് നടത്തിയ റെയ്‌ഡിലാണ് ഇവരെ കണ്ടെത്തിയത്. ഇവര്‍ സൈബര്‍ കേസുകളില്‍ ഉള്‍പ്പെട്ടിരിക്കാമെന്ന് സംശയിക്കുന്നതായി ആഭ്യന്തരമന്ത്രി ബാസവരാജ് എസ് ബൊമ്മെയ് പറഞ്ഞു. ഇന്ന് രാവിലെ കോതനൂര്‍, ബാഗ്‌ലൂര്‍, ഹെന്നൂര്‍ എന്നിവിടങ്ങളില്‍ ക്രൈം ബ്രാഞ്ചിന്‍റെ 120 അംഗ സംഘമാണ് റെയ്‌ഡ് നടത്തിയത്.
കര്‍ണാടകയില്‍ അനധികൃതമായി താമസിക്കുന്ന 20 ആഫ്രിക്കക്കാര്‍ പൊലീസ് വലയില്‍ - അനധികൃതമായി താമസിക്കുന്ന 20 ആഫ്രിക്കക്കാര്‍ പൊലീസ് വലയില്‍
ഇന്ന് രാവിലെ കോതനൂര്‍, ബാഗ്‌ലൂര്‍, ഹെന്നൂര്‍ എന്നിവിടങ്ങളില്‍ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്‌ഡിലാണ് സാധുവായ പാസ്പോര്‍ട്ടും വിസയുമില്ലാത്ത 20 ആഫ്രിക്കന്‍ സ്വദേശികളെ കണ്ടെത്തിയത്.
85 വിദേശികളുടെ രേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് അനധികൃതമായി താമസിക്കുന്ന 20 ആഫ്രിക്കക്കാരെ കണ്ടെത്തിയത്. ഇവരുടെ കൈയില്‍ സാധുവായ പാസ്പോര്‍ട്ടും വിസയും ഇല്ലെന്ന് കണ്ടെത്തി. കൂടാതെ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍, യുഎസ് ഡോളറുകള്‍, യുകെ പൗണ്ട്, ലാപ്‌ടോപ്പ് എന്നിവയും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. തുടരന്വേഷണം നടക്കുകയാണെന്ന് ആഭ്യന്തരമന്ത്രി ട്വീറ്റ് ചെയ്‌തു. നഗരത്തില്‍ അനധികൃതമായി താമസിക്കുന്ന വിദേശികളെ കണ്ടെത്തുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ ബെംഗളൂരു പൊലീസ് കമ്മീഷണര്‍ കമല്‍ പാന്തിന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.