കേരളം

kerala

ETV Bharat / bharat

വൈഎസ്ആർ കോൺഗ്രസിലെ രണ്ട് എംപിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു - വൈസ്ആർ കോൺഗ്രസിലെ രണ്ട് എംപിമാർ

പാർലമെന്‍റിലെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഇവർ ഡൽഹിയിലേക്ക് പോയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചത്

2 Ysr Congress MP's tested positive for covid  Ysr Congress  Ysr Congress MP  tested positive for covid  കൊവിഡ് സ്ഥിരീകരിച്ചു  വൈസ്ആർ കോൺഗ്രസിലെ രണ്ട് എംപിമാർ  ന്യൂഡൽഹി
വൈസ്ആർ കോൺഗ്രസിലെ രണ്ട് എംപിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Sep 14, 2020, 12:49 PM IST

ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിലെ രണ്ട് എംപിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചിറ്റൂർ എം‌പി റെഡ്ഡപ്പ, അരക്ക് എം‌പി ഗോഡ്ഡെറ്റി മാധവേ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

പാർലമെന്‍റിലെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഇവർ ഡൽഹിയിലേക്ക് പോയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചത്. അരക്ക് എം‌പി ഗോഡ്ഡെറ്റി മാധവേക്ക് ചെറിയ തോതിലുള്ള പനിയുള്ളതിനാൽ ഇദ്ദേഹത്തെ രണ്ട് ആഴ്ച ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. ചിറ്റൂർ എം‌പി റെഡ്ഡപ്പക്ക് രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ല. ഇദ്ദേഹത്തെ വീട്ടിൽ ഐസോലേറ്റ് ചെയ്യും.

ABOUT THE AUTHOR

...view details