ന്യൂഡൽഹി:മയക്കുമരുന്നുമായി മൂന്ന് വിദേശികൾ അറസ്റ്റിൽ. രണ്ട് ഉഗാണ്ട സ്വദേശികളും ഒരു നൈജീരിയൻ സ്വദേശിയുമാണ് പിടിയിലായത്. കസിൻസ് ജാസ്‌സെന്‍റ് നകലുങ്കി (42), ഷെരീഫ നമഗണ്ട (28), കിങ്സ്ലി എന്നിവരെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്.
ഡല്‍ഹിയില്‍ മയക്കുമരുന്നുമായി മൂന്ന് വിദേശികൾ അറസ്റ്റിൽ - ഹെറോയിൻ
എട്ട് കിലോ ഹെറോയിനും ഒരു കിലോ കൊക്കെയ്‌നും പിടിച്ചെടുത്തു
ജനുവരി 28ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ജാസ്‌സെന്‍റ് നകലുങ്കിയും ഷെരീഫ നമഗണ്ടയും എത്തിയത്. മെഡിക്കൽ വിസയിലാണ് ഇരുവരും ഇന്ത്യയിലെത്തിയത്. ഡിസംബറിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്. കേസുമായി ബന്ധപ്പെട്ട് അഞ്ച് കിലോ ഹെറോയിനുമായി രണ്ട് ഇന്ത്യക്കാരെയും അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരുടെ പക്കൽ നിന്നും എട്ട് കിലോ ഹെറോയിനും ഒരു കിലോ കൊക്കെയ്‌നും പിടിച്ചെടുത്തു. ലഗേജ് ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നുകൾ. കിങ്സ്ലിക്ക് മയക്കുമരുന്ന് നിറച്ച ബാഗ് കൈമാറുന്നതിനിടെയാണ് ഇവർ മൂവരും പിടിയിലാകുന്നത്.