കേരളം

kerala

ETV Bharat / bharat

നാഷണല്‍ പൊലീസ് അക്കാദമിയില്‍ മൂന്ന് പേര്‍ക്ക് കൊവിഡ്

രണ്ട് ഐ.പി.എസ് ട്രെയിനികള്‍ക്കും ഒരു ലൈബ്രറി അസിസ്റ്റന്‍റിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ അക്കാദമയില്‍ നിന്നും 131 സാമ്പിളുകളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിച്ചത്.

2 trainee IPS officers  ഐ.പി.എസ് ട്രെയിനി  നാഷണല്‍ പൊലീസ് അക്കാദമി  സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമി  ഹോം ക്വാറന്‍റൈന്‍  കൊവിഡ്  2 trainee IPS officers  SVPNPA  COVID-19
നാഷണല്‍ പൊലീസ് അക്കാദമിയില്‍ മൂന്ന് പേര്‍ക്ക് കൊവിഡ്

By

Published : Jun 10, 2020, 4:29 AM IST

Updated : Jun 10, 2020, 6:09 AM IST

തെലങ്കാന: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഐ.പി.എസ് ട്രെയിനികള്‍ക്കും ഒരു ലൈബ്രറി അസിസ്റ്റന്‍റിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ അക്കാദമയില്‍ നിന്നും 131 സാമ്പിളുകളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിച്ചത്.

രോഗം സ്ഥിരീകരിച്ചവരെ ഹോം ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഒരാള്‍ക്ക് കൂടി രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. 3742 കേസുകളാണ് തെലങ്കാനയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. 1791 കേസുകളാണ് നിലവില്‍ ആക്ടീവായി നിലനില്‍ക്കുന്നത്. 142 പേര്‍ മരിച്ചു.

Last Updated : Jun 10, 2020, 6:09 AM IST

ABOUT THE AUTHOR

...view details