ഉജ്ജൈൻ: മധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിലെ ഛാത്രി ചൗക്കിലെ ഗോപാൽ മന്ദിർ പ്രദേശത്ത് വ്യാജ മദ്യം കഴിച്ച് ഏഴ് തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മധ്യപ്രദേശില്‍ വ്യാജമദ്യം കഴിച്ച് ഏഴ് പേര്‍ മരിച്ചു - ഏഴ് പേര്‍ മരിച്ചു
രണ്ട് മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ട നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. നാല് മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും
രണ്ട് മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ട നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. നാല് മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. അഞ്ച് യുവാക്കള്‍ റോഡരികിൽ കിടക്കുന്നത് കണ്ട ആളുകള്‍ രാവിലെ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി എല്ലാ യുവാക്കളെയും ആശുപത്രിയിലെത്തിച്ചു. എന്നാല്‍ തൊഴിലാളികളായ പിപ്ലോഡയിലെ ശങ്കർ ലാലും ഭേരുപുരയിലെ വിജയ് ജീവനക്കാരനും മരിച്ചതായി ഡോക്ടർ അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണത്തില്‍ കൂടുതല്‍ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു.