ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ രജൗരിയില്‍ നിയന്ത്രണ രേഖയിലൂടെയുള്ള പാക് തീവ്രവാദികളുടെ നുഴഞ്ഞ കയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈന്യം. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല. സംഘത്തിലെ മറ്റുള്ളവര്‍ മൃതദേഹങ്ങള്‍ കൊണ്ടുപോയിരിക്കാമെന്നാണ് കരുതുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
കശ്മീരില്‍ രണ്ട് തീവ്രവാദികളെ സൈനികര്‍ വധിച്ചു - ശ്രീനഗര്‍
നിയന്ത്രണ രേഖയില്‍ നിരീക്ഷണം ശക്തമാക്കി സൈന്യം.
അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമം; രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു
നിയന്ത്രണ രേഖയിലും സമീപ പ്രദേശങ്ങളിലും സൈന്യത്തിന്‍റെ നിരീക്ഷണം ശക്തമാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ ഒന്നിന് രജൗരിയിലെ അതിര്‍ത്തിയില്‍ നുഴഞ്ഞ് കറിയ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.