ദാന്തേവാഡ : ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിൽ സുരക്ഷാസേന രണ്ട് നക്സലുകളെ വധിച്ചു. ദാന്തേവാഡയിലെ ഡൗലികർക ഗ്രാമത്തിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. വർഗീസ് , ലിംഗ എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ബിജെപി എംഎൽഎ ഭീമ മാണ്ഡ്വിയുടെ കൊലപാതകത്തിൽ പങ്കുളളവരാണ് കൊല്ലപ്പെട്ട നക്സലുകളെന്ന് പൊലീസ്.
ഏറ്റുമുട്ടൽ ; ഛത്തീസ്ഗഡിൽ രണ്ട് നക്സലുകളെ വധിച്ചു - ഏറ്റുമുട്ടൽ
ഏപ്രിൽ ഒമ്പതിന് ബിജെപി എംഎൽഎ ഭീമ മാണ്ഡ്വിയും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട സംഭവത്തിൽ പങ്കുളളവരാണിതെന്ന് എസ് പി അഭിഷേക് പല്ലവ പറഞ്ഞു.
പ്രതീകാത്മക ചിത്രം
ഡൗലികർകയിൽ ജില്ലാ റിസർവ് ഗാർഡ് നടത്തിയ പരിശോധനക്കിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. നക്സലുകളുടെ മൃതദേഹത്തോടൊപ്പം ഒരു തോക്കും കണ്ടെടുത്തിട്ടുണ്ട്. ഒപ്പം സംഭവസ്ഥലത്തു നിന്നും പരിക്കേറ്റ നിലയിൽ കണ്ടെത്തിയയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പൊലീസ് അറയിച്ചു. ഏപ്രിൽ ഒമ്പതിനാണ് ബിജെപി എംഎൽഎ ഭീമ മാണ്ഡ്വിയും നാല് സുരക്ഷാ ഉദ്യോഗസ്ഥരും നക്സൽ അക്രമണത്തിൽ കൊല്ലപ്പെട്ടത്.
Last Updated : Apr 18, 2019, 12:15 PM IST