ഭുവനേശ്വർ: ഒഡീഷയിൽ കഴിഞ്ഞ ദിവസം രണ്ട് പേർക്ക് കൂടി കൊവിഡ് ഭേദമായി. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 21 ആയി. ഒഡീഷയിലെ വൈറസ് ബാധിതരായുള്ള മൊത്തം 60 പേരിൽ 46 കേസുകളും ഭുവനേശ്വറിൽ നിന്നായതിനാൽ തന്നെ ഇവിടെനിന്നും കൂടുതൽ പേർ രോഗമുക്തി നേടുന്നത് ആശ്വാസകരമാണ്.
ഒഡീഷയിൽ രണ്ട് പേർക്ക് കൂടി രോഗം ഭേദമായി, നിലവിൽ 38 പേർക്ക് കൊവിഡ് - ഭുവനേശ്വർ
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ പുതിയതായി ആർക്കും രോഗം റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ഭുവനേശ്വർ കൊവിഡ്
നിലവിൽ സംസ്ഥാനത്ത് വൈറസ് ബാധിതരായുള്ളത് 38 പേരാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ പുതിയതായി ആർക്കും രോഗം റിപ്പോർട്ട് ചെയ്‌തിട്ടില്ല. അവസാനമായി സംസ്ഥാനത്ത് പോസിറ്റീവ് കേസുകൾ കണ്ടെത്തിയത് ഈ മാസം 14നാണ്. ഏപ്രിൽ ആറിന് കൊവിഡ് ബാധിച്ച് ഭുവനേശ്വർ സ്വദേശി മരിച്ചിരുന്നു.