ചത്തീസ്‌ഗഢില്‍ രണ്ട് മയക്കുമരുന്ന് കടത്തുകാര്‍ കൂടി അറസ്റ്റിലായി - crime latest news
സെപ്‌റ്റംബര്‍ 30ന് അറസ്റ്റിലായ രണ്ട് പേരെ ചോദ്യം ചെയ്‌തപ്പോഴാണ് പൊലീസിന് കൂടുതല്‍ പേരെക്കുറിച്ച് വിവരം ലഭിച്ചത്.
![ചത്തീസ്‌ഗഢില്‍ രണ്ട് മയക്കുമരുന്ന് കടത്തുകാര്‍ കൂടി അറസ്റ്റിലായി Raipur Chhattisgarh Drug abuse ചത്തീസ്‌ഗണ്ഡില്‍ രണ്ട് മയക്കുമരുന്ന് കടത്തുകാര്‍ കൂടി അറസ്റ്റിലായി ചത്തീസ്‌ഗണ്ഡ് 2 more drug peddlers held in Raipur ക്രൈം ന്യൂസ് ക്രൈം ലേറ്റസ്റ്റ് ന്യൂസ് crime latest news crime news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9181939-1107-9181939-1602756059582.jpg)
റായ്‌പൂര്‍: ചത്തീസ്‌ഗഢില്‍ രണ്ട് മയക്കുമരുന്ന് കടത്തുകാര്‍ കൂടി അറസ്റ്റിലായി. സാംമ്പവ് പരേഖ്, ഹര്‍ഷ്‌ദീപ് സിങ് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. തലസ്ഥാനമായ റായ്‌പൂരില്‍ മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള പ്രചരണം ശക്തമാക്കിയിരിക്കുകയായിരുന്നു പൊലീസ്. ഇതുമായി ബന്ധപ്പെട്ട് സെപ്‌റ്റംബര്‍ 30ന് അറസ്റ്റിലായ രണ്ട് പേരെ ചോദ്യം ചെയ്‌തപ്പോഴാണ് പൊലീസിന് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്. എംഡിഎംഎ ലഹരിമരുന്ന് വില്‍പന നടത്തിയതിനാണ് ഇവര്‍ അറസ്റ്റിലായത്. സമീപകാലയളവില്‍ തന്നെ കൂടുതല്‍ ആളുകളെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.