പശ്ചിമ ബംഗാളിൽ 28 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് 19
വൈറസ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു
പശ്ചിമ ബംഗാളിൽ 28 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ 28 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കേസുകളുടെ എണ്ണം 663 ആയി. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. 522 സജീവ കേസുകളാണ് ഇപ്പോൾ ഉള്ളത്. 119 പേർക്ക് രോഗം ഭേദമായി ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,180 സാമ്പിളുകളാണ് പരിശോധന നടത്തിയത്.