ചണ്ഡീഗഢ്: ഹരിയാനയില്‍ വ്യാജമദ്യം കഴിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. വ്യാജ മദ്യം കഴിച്ച് സോനിപത്, പാനിപട്ട് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി അമ്പതിലധികം പേരാണ് മരിച്ചത്. സോനിപതില്‍ ഗോഹ്‌ന റോഡിലെ കോളനികളിലെ ആളുകളാണ് മരിച്ചവരില്‍ ഭൂരിഭാഗവും. വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്.
വ്യാജമദ്യ ദുരന്തം; ഹരിയാനയില്‍ രണ്ട് പേര്‍ കൂടി മരിച്ചു - Haryana
കഴിഞ്ഞ ദിവസങ്ങളിലായി അമ്പതിലധികം പേരാണ് വ്യാജ മദ്യം കഴിച്ച് സംസ്ഥാനത്ത് മരിച്ചത്.
വ്യാജമദ്യ ദുരന്തം; ഹരിയാനയില്‍ രണ്ട് പേര്‍ കൂടി മരിച്ചു
15 ദിവസത്തിനകം അന്വേഷണ തലവന്‍ നാര്‍കോട്ടിക്‌സ് എഡിജിപി ശ്രീകാന്ത് ജാദവ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംസ്ഥാനത്തെ അനധികൃത മദ്യ വില്‍പനയും സംഘം അന്വേഷിക്കും. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.