കുൽഗാം ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു - ശ്രീനഗർ
കുൽഗാമിലെ അറ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.
കുൽഗാം ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു
ശ്രീനഗർ: ദക്ഷിണ കശ്‌മീരിലെ കുൽഗാം ജില്ലയിൽ ശനിയാഴ്‌ച നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഒരു സൈനികനു പരിക്കേൽക്കുകയും ചെയ്‌തു. കുൽഗാമിലെ അറ പ്രദേശത്ത് തീവ്രവാദികൾ ഉണ്ടെന്ന് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്.
Last Updated : Jul 5, 2020, 4:25 AM IST