കേരളം

kerala

ETV Bharat / bharat

ശ്രീനഗർ വെടിവെയ്‌പ്പ്; ജവാന് വീരമൃത്യു, രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

സിആർപിഎഫ് ജവാൻ രമേശ് രഞ്ജനാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

encounter  Srinagar  CRPF jawan killed  2 militants killed  ശ്രീനഗറിൽ വെടിവെയ്‌പ്പ്  ശ്രീനഗറിൽ വെടിവെയ്‌പ്പ്; ജവാന് വീരമൃത്യു,  രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു
ശ്രീനഗറിൽ വെടിവെയ്‌പ്പ്; ജവാന് വീരമൃത്യു, രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

By

Published : Feb 5, 2020, 7:07 PM IST

ശ്രീനഗർ: ശ്രീനഗറിൽ തീവ്രവാദികളുമായുണ്ടായ വെടിവെയ്‌പ്പിൽ ജവാന്‌ വീരമൃത്യു, രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. മോട്ടോർ സൈക്കിളിലെത്തിയ തീവ്രവാദികൾ സിആർപിഎഫ് ഉദ്യോഗസ്ഥർക്കെതിരെ വെടിയുതിർത്തതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്. പാരമ്പോറയിലെ ഷാൽടെങ് മൊബൈൽ പരിശോധനാ യൂണിറ്റിലാണ് ആക്രമണം നടന്നത്. സിആർപിഎഫ് ജവാൻ രമേശ് രഞ്ജനാണ് കൊല്ലപ്പെട്ടത്.

ലഷ്‌കർ-ഇ-തൊയ്‌ബയിലെ സിയ ഉർ റഹ്‌മാൻ, ഹിസ്ബുൾ മുജാഹിദ്ദീനിലെ ഖത്തീബ് എന്നിവരാണ് കൊല്ലപ്പെട്ട തീവ്രവാദികളെന്ന് തിരിച്ചറിഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കശ്‌മീരി(ഐഎസ്ജെകെ)ലെ ഉമർ ഫയാസ് എന്ന തീവ്രവാദിയെ പരിക്കുകളോടെ പിടികൂടിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. 2001ലെ ഇന്ത്യൻ പാർലമെന്‍റ് ആക്രമണത്തിലെ കുറ്റവാളിയായ അഫ്‌സൽ ഗുരുവിന്‍റെ ഏഴാം ചരമവാർഷികത്തിന് മുന്നോടിയായി കശ്‌മീരിലെ സുരക്ഷാ മേഖലകളിൽ ആക്രമണം നടത്താൻ തീവ്രവാദികൾ ശ്രമിക്കുമെന്ന് സിആർ‌പി‌എഫ് വക്താവ് പറഞ്ഞു.

2013 ഫെബ്രുവരി 9നാണ് അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയത്. ആക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ ഫെബ്രുവരി എട്ട് മുതൽ 14 വരെ അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിട്ടുള്ളത്. ജെകെഎൽഎഫ് സ്ഥാപകൻ മക്ബൂൽ ഭട്ടിനെ 1984 ഫെബ്രുവരി 11 ന് തൂക്കിലേറ്റുകയും ഫെബ്രുവരി 14 ന് 2019 ലെ പുൽവാമ ആക്രമണത്തിന്‍റെ വാർഷികവുമായ സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം. തീവ്രവാദികളുടെ ആക്രമണം തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർ സജ്ജരായിരുന്നുവെന്നും സംഘട്ടനം വിജയകരമായി അവസാനിച്ചുവെന്നും ഉദ്യോഗസ്ഥർ വ്യക്‌തമാക്കി.

ABOUT THE AUTHOR

...view details