കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശിൽ രണ്ട് ജില്ലകളിലായി രണ്ട് പേർ തൂങ്ങിമരിച്ചു - lalithpur

ലലിത്‌പൂർ ജില്ലയിൽ രാഹുൽ എന്ന യുവാവും ഹാമിർപൂർ ജില്ലയിൽ കർഷകനായ പ്യാർലാൽ എന്നയാളുമാണ് തൂങ്ങിമരിച്ചത്

ഉത്തർപ്രദേശ് ആത്മഹത്യ  ലലിത്‌പൂർ  ഹാമിർപൂർ  2 men found hanging  രണ്ട് പേർ തൂങ്ങിമരിച്ചു  uttarpradesh suicide  lalithpur  hamirpur
ഉത്തർപ്രദേശിൽ രണ്ട് ജില്ലകളിലായി രണ്ട് പേർ തൂങ്ങിമരിച്ചു

By

Published : Jun 29, 2020, 3:40 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിൽ രണ്ട് ജില്ലകളിലായി രണ്ട് പേർ തൂങ്ങിമരിച്ചു. ലലിത്‌പൂർ ജില്ലയിൽ രണ്ട് ദിവസമായി കാണാതായ രാഹുൽ (26) എന്ന യുവാവിനെ കഴിഞ്ഞ ദിവസമാണ് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മോട്ടോർസൈക്കിളും സമീപത്ത് നിന്നും കണ്ടെത്തി. 2,500 രൂപയുമായി ഡീസൽ വാങ്ങാനുണ്ടെന്ന് പറഞ്ഞ് വെള്ളിയാഴ്‌ച വീട്ടിൽ നിന്നും പോയ രാഹുലിനെ പിന്നീട് കാണാതായെന്ന് രാഹുലിന്‍റെ സഹോദരൻ പറഞ്ഞു. ഹാമിർപൂർ ജില്ലയിൽ കർഷകനായ പ്യാർലാൽ (45) എന്നയാളാണ് തൂങ്ങിമരിച്ചത്. ആന്ദര ഗ്രാമത്തിലെ വനമേഖലയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകക്കേസിൽ പ്രതിയായ ഇയാളെ ഈ മാസം 14 മുതലാണ് കാണാതായത്. രണ്ട് സംഭവങ്ങളിലും പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details