ഛണ്ഡീഗഡ്: ഹരിയാനയില്‍ ബസ് മറിഞ്ഞ് 2 സ്ത്രീകൾ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. ട്രക്കുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. സോണിപട്ടിലെ റായ് ഗ്രാമത്തില്‍ ബിസ്വാലി ചാക്കിന് സമീപത്തെ ഹൈവേയിലാണ് പുലർച്ചെ അപകടം നടന്നത്.
ഹരിയാനയില്‍ ബസ് മറിഞ്ഞ് 2 മരണം - ഹരിയാന ബസ് അപകട വാർത്ത
സോണിപട്ടിലെ ബിസ്വാലി ചാക്കിന് സമീപമുള്ള ഹൈവേയിലാണ് പുലർച്ചെ അപകടം നടന്നത്.
ഹരിയാനയില്‍ ബസ് മറിഞ്ഞ് 2 മരണം
റോഡിലെ വളവിന് സമീപം അപ്രതീക്ഷിതമായി ട്രക്കിനെ കണ്ട ബസ് ഡ്രൈവർ ട്രക്കില്‍ ഇടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. 35നും 40നും ഇടയില്‍ പ്രായമുള്ള സത്രീകളാണ് അപകടത്തില്‍ മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റവരെ റോഹ്താക്കിലെ പിജിഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.