കരടിയുടെ ആക്രമണത്തിൽ രണ്ട് മരണം - 2 killed, 2 injured by sloth bear in Chhattisgarh''s Surajpur
ധർസേരി ഗ്രാമത്തിലെ റാം പ്രസാദ് (15), ലാൽജി ഗോണ്ട് (65) എന്നിവരാണ് മരിച്ചത്. ഗ്രാമത്തിൽ കന്നുകാലികളെ മേക്കുന്നതിനിടെയാണ് സംഭവം
ഛത്തീസ്‌ഗഡിൽ കരടിയുടെ ആക്രമണത്തിൽ രണ്ട് മരണം
റായ്‌പൂര്‍: ഛത്തീസ്‌ഗഡിലെ സൂരജ്‌പൂരില്‍ കരടിയുടെ ആക്രമണത്തിൽ ആൺകുട്ടിയും വയോധികനും മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ധർസേരി ഗ്രാമത്തിലെ റാം പ്രസാദ് (15), ലാൽജി ഗോണ്ട് (65) എന്നിവരാണ് മരിച്ചത്. ഗ്രാമത്തിൽ കന്നുകാലികളെ മേക്കുന്നതിനിടെയാണ് സംഭവം. ഇവരെ രക്ഷിക്കുന്നിതിനിടെയാണ് മറ്റുള്ളവർക്ക് പരിക്കേറ്റത്. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 25,000 രൂപ ധനസഹായം നൽകി.