പൊലീസ് വേഷത്തിലെത്തി നാലരലക്ഷം രൂപ കവര്‍ന്നു - സുഭാഷ് ബോകന്‍
കാറിലെത്തിയ പ്രതികൾ പൊലീസ് ഉദ്യോഗസ്ഥര്‍ എന്ന് പരിചയപ്പെടുത്തി വിദേശികളില്‍ നിന്നും പണം കവരുകയായിരുന്നു.
ഗുര്‍ഗോൺ : പൊലീസ് വേഷത്തിലെത്തിയ അജ്‌ഞാതര്‍ ഇറാഖി പൗരന്മാരില്‍ നിന്നും നാലരലക്ഷം രൂപ കവര്‍ന്നു. കര്‍വാന്‍ താഹ മുഹമ്മദ് എന്നയാൾ തന്‍റെ സുഹൃത്തിനോടൊപ്പം ചികിത്സയ്ക്കായി ഗുര്‍ഗോണിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിയതായിരുന്നു. ചികിത്സ കഴിഞ്ഞ് ഓട്ടോയില്‍ ഗസ്റ്റ് ഹൗസിലേക്ക് പോകവെയാണ് കന്‍ഹായ് ട്രാഫിക്കിനടുത്തുവെച്ച് കാറിലെത്തിയ അജ്‌ഞാതര്‍ പണം കവര്‍ന്നത്. കാറിലെത്തിയ പ്രതികൾ പൊലീസ് ഉദ്യോഗസ്ഥര്‍ എന്ന് പരിചയപ്പെടുത്തി വിദേശികളോട് വിസയും പാസ്സ്പോര്‍ട്ടും കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രതികൾ വിദേശികളില്‍ നിന്നും 6000 ഡോളര്‍ കവര്‍ന്നുവെന്നും, സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തതായും ഗുര്‍ഗോൺ പൊലീസ് പിആര്‍ഒ സുഭാഷ് ബോകന്‍ പറഞ്ഞു. സംഭവസ്ഥലത്തെ സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.