പശ്ചിമ ബംഗാളിൽ സ്വർണ ബിസ്‌ക്കറ്റുമായി രണ്ട് പേർ പിടിയിൽ - foreign made gold biscuits
മണിപ്പൂർ സ്വദേശികളായ ബുവാമയം ജഹാംഗീർ, സാഹിദുൽ റഹ്മാൻ എന്നിവരാണ് പിടിയിലായത്
പശ്ചിമ ബംഗാളിൽ വിദേശ സ്വർണ ബിസ്‌ക്കറ്റുമായി രണ്ട് പേർ പിടിയിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മൂന്ന് കോടി രൂപയുടെ 4.980 കിലോ വിദേശ സ്വർണ ബിസ്‌ക്കറ്റ് പിടിച്ചെടുത്തു. സംഭവത്തില്‍ മണിപ്പൂർ സ്വദേശികളായ ബുവാമയം ജഹാംഗീർ, സാഹിദുൽ റഹ്മാൻ എന്നിവർ പിടിയിലായി. റവന്യൂ ഇൻ്റലിജൻസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. പ്രതികളെ സിലിഗുരി കോടതിയിൽ ഹാജരാക്കി. അറസ്റ്റിലായ ഇരുവരും ഉത്തർപ്രദേശിലേക്ക് സ്വർണം കടത്താൻ പദ്ധതിയിട്ടിരുന്നതായി ഡി.ആർ.ഐ അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.