വ്യാജ നോട്ടുകളുമായി രണ്ട് പേര്‍ പിടിയില്‍ - Kolkata
സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി പൊലീസ് അറിയിച്ചു.
അഞ്ഞൂറിന്‍റെ വ്യാജ നോട്ടുകളുമായി രണ്ട് പേര്‍ പിടിയില്‍
കൊല്‍ക്കത്ത:3.46 ലക്ഷം രൂപയുടെ വ്യാജനോട്ടുകളുമായി രണ്ട് പേര്‍ പിടിയില്‍. മാല്‍ഡാ സ്വദേശികളാണ് അറസ്റ്റിലായത്. കൊല്‍ക്കത്ത ഷാഹിദ് മിനാറിന് സമീപമുള്ള ഇന്ദിരാഗാന്ധി സരണിയില്‍ നിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. 692 വ്യാജ നോട്ടുകളാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തിയത്. 500 രൂപയുടെ വ്യാജ നോട്ടുകളാണ് പിടിച്ചെടുത്തത് .