ഉത്തര്‍ പ്രദേശ്: രാജ്യദ്രോഹ കുറ്റം ചുമത്തി രണ്ട് പേരെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യാപിതാവിനെയും മരുമകനെയുമാണ് അറസ്റ്റ് ചെയ്തത്. ഒരുസമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സീനിയര്‍ സൂപ്രണ്ടന്‍റ് ഓഫ് പൊലീസ് അമിത് പ്രതാകിനാണ് വാട്സ് ആപ്പ് സന്ദേശം അയച്ചത്. പാകിസ്ഥാന്‍റെ കൊടിക്കൊപ്പം പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യവും എഴുതിയ സന്ദേശമാണ് അയച്ചത്.
ഉത്തര്‍ പ്രദേശില്‍ രാജ്യദ്രോഹ കുറ്റത്തിന് രണ്ട് പേര്‍ അറസ്റ്റില്‍ - രണ്ടുപേര്‍ അറസ്റ്റില്‍
ഒരു സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സീനിയര്‍ സൂപ്രണ്ടന്‍റ് ഓഫ് പൊലീസ് അമിത് പ്രതാകിനാണ് വാട്സ് ആപ്പ് സന്ദേശം അയച്ചത്. പാകിസ്ഥാന്‍റെ കൊടിക്കൊപ്പം പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യവും എഴുതിയ സന്ദേശമാണ് അയച്ചത്.
![ഉത്തര്‍ പ്രദേശില്‍ രാജ്യദ്രോഹ കുറ്റത്തിന് രണ്ട് പേര്‍ അറസ്റ്റില്‍ Senior Superintendent of Police (SSP) Amit Pathak Uttar Pradesh news moradabad news arrests in moradabad ഉത്തര്‍ പ്രദേശ് രാജ്യദ്രോഹം രണ്ടുപേര്‍ അറസ്റ്റില്‍ എഫ്.ഐ.ആര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7081087-607-7081087-1588751378990.jpg)
ഇയാള്‍ക്കെതിരെ ഐ.ടി വകുപ്പ് അടക്കമുള്ള നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സിവില്‍ ലൈന്‍ സ്റ്റേഷനാണ് പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭാര്യാപിതാവ് അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നുണ്ട്. ഇതിന്‍റെ ഭാഗമായി മരുമകന്‍ ഭാര്യാപിതാവിന്‍റെ ഫോട്ടോ വാട്സ് ആപ്പ് ഡിസ് പ്ലേ പിച്ചര്‍ ആക്കിയിരുന്നു. ശേഷം ഈ ചിത്രത്തില്‍ കുറ്റകരമായ മാറ്റങ്ങള്‍ വരുത്തി പ്രചരിപ്പിച്ചു.
ഇതിന്‍റെ ഉത്തരവാദിത്തം എതിര്‍ഭാഗത്തിന്‍റെ പേരിലാക്കുകയിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ ഭാര്യയില്‍ നിന്നും ഫോണ്‍ പൊലീസ് കണ്ടെടുത്തു. ഇതോടെയാണ് സത്യം പുറത്തു വന്നത്. അതേസമയം ആരാണ് എസ്.എസ്.പിക്ക് ആരാണ് ചിത്രം കൈമാറിയതെന്ന് അറിയില്ലെന്നും ഭാര്യാപിതാവ് പറഞ്ഞു.