നാഗാലാന്‍റില്‍ നേരിയ ഭൂചലനം - കൊഹിമ
റിക്‌ടര്‍ സ്‌കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കൊഹിമയില്‍ നിന്ന് 44 കിലോമീറ്റര്‍ വടക്കു കിഴക്കായാണ് അനുഭവപ്പെട്ടത്.
![നാഗാലാന്‍റില്‍ നേരിയ ഭൂചലനം 2.8 magnitude earthquake hits Nagaland Nagaland Nagaland earthquake നാഗാലാന്‍റില്‍ നേരിയ ഭൂചലനം കൊഹിമ നാഗാലാന്‍റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7720461-686-7720461-1592814288424.jpg)
കൊഹിമ: നാഗാലാന്‍റില്‍ നേരിയ ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കൊഹിമയില്‍ നിന്ന് 44 കിലോമീറ്റര്‍ വടക്കു കിഴക്കായാണ് അനുഭവപ്പെട്ടത്. ഇന്ന് ഉച്ചയ്‌ക്ക് 12.40 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്‌മോളജി ട്വീറ്റ് ചെയ്‌തു. ഇന്ന് പുലര്‍ച്ചെ 4.10 ന് റിക്‌ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മിസോറാമിലെ ചെമ്പായില്‍ നിന്നും 27 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് മേഖലയില്‍ അനുഭവപ്പെട്ടിരുന്നു. ഭൗമോപരിതലത്തില്‍ നിന്നും 20 കിലോമീറ്റര്‍ താഴ്‌ചയിലായിരുന്നു ഭൂകമ്പം.