ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടന്ന 2.56 ലക്ഷം പേരെ 204 ശ്രമിക് ട്രെയിനുകളിൽ ചൊവ്വാഴ്‌ച സ്വദേശത്ത് എത്തിച്ചതായി ഇന്ത്യൻ റെയിൽവേ. മെയ് ഒന്നിന് ശേഷം ആദ്യമായാണ് ഒരു ദിവസം കൊണ്ട് ഇത്രയും പേരെ തിരിച്ചെത്തിക്കുന്നത്. 200 ട്രെയിനുകളാണ് സർവീസ് നടത്താൻ തീരുമാനിച്ചിരുന്നത്, എന്നാൽ 204 ട്രെയിനുകൾ സർവീസ് നടത്തി. ഇതുവരെ 1,773 ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തിയതായി കേന്ദ്ര മന്ത്രി പിയുഷ് ഗോയൽ പറഞ്ഞു.
204 ശ്രമിക് ട്രെയിനുകളിൽ 2.56 ലക്ഷം പേരെ സ്വദേശത്ത് എത്തിച്ചതായി ഇന്ത്യൻ റെയിൽവേ - ഇന്ത്യൻ റെയിൽവെ
മെയ് ഒന്നിന് ശേഷം ആദ്യമായാണ് ഒരു ദിവസം കൊണ്ട് ഇത്രയും പേരെ തിരിച്ചെത്തിച്ചത്. ഇതുവരെ 23 ലക്ഷം പേരെ സ്വദേശത്ത് എത്തിച്ചു
204 ശ്രമിക് ട്രെയനുകളിൽ 2.56 ലക്ഷം പേരെ സ്വദേശത്ത് എത്തിച്ചതായി ഇന്ത്യൻ റെയിൽവെ
മെയ് ഒന്ന് മുതലാണ് ഇന്ത്യൻ റെയിൽവേ സർവീസുകൾ ആരംഭിച്ചത്. ഇതുവരെ 23 ലക്ഷം പേരെ സ്വദേശത്ത് എത്തിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മാർച്ച് 25 മുതൽ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചിരുന്നു. മെയ് 12 മുതൽ പ്രത്യേക എസി ട്രെയിനുകൾ ഓടിത്തുടങ്ങി. ജൂൺ ഒന്ന് മുതൽ 200 സാധാരണ പ്രത്യേക ട്രെയിനുകളും സർവീസ് നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.