ഷിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറിന്‍റെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥനും അകമ്പടി വാഹനത്തിന്‍റെ ഡ്രൈവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാഗ്ര, ഉന്ന പ്രദേശങ്ങളിലെ സന്ദർശനത്തിന് ശേഷം താക്കൂർ കഴിഞ്ഞ ആഴ്ചയാണ് രാജ്യ തലസ്ഥാനത്ത് നിന്ന് തിരികെ എത്തിയത്. കൊവിഡ് പരിശോധനയ്ക്കും മുഖ്യമന്ത്രി വിധേയനാകും.
ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥർക്ക് കൊവിഡ് - ദീൻ ദയാല്‍ ഉപാധ്യ ആശുപത്രി
ആഗസ്റ്റ് 11ന് മന്ത്രിസഭ യോഗം ചേർന്നപ്പോൾ രോഗം ബാധിച്ച രണ്ട് പേരും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഡ്യൂട്ടിലുണ്ടായിരുന്നു. ഇവരെ ചികിത്സയ്ക്കായി ദീൻ ദയാല്‍ ഉപാധ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥർക്ക് കൊവിഡ്
കൊവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥരെ ദീൻ ദയാല്‍ ഉപാധ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഗസ്റ്റ് 11ന് മന്ത്രിസഭ യോഗം ചേർന്നപ്പോൾ രോഗം ബാധിച്ച രണ്ട് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഡ്യൂട്ടിലുണ്ടായിരുന്നു. നേരത്തെ ഡെപ്യൂട്ടി സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് താക്കൂർ ജൂലായ് 22ന് സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു. ഇതുവരെ 3636 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 16 പേർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു.