ആന്ധ്രാപ്രദേശിൽ രണ്ട് കൊവിഡ് മരണം കൂടി - കൊറോണ വൈറസ്
സംസ്ഥാനത്തിലെ കൊവിഡ് മരണസംഖ്യ 36 ആയി.
ആന്ധ്രാപ്രദേശിൽ രണ്ട് കൊവിഡ് മരണം കൂടി
അമരാവതി: ആന്ധ്രാപ്രദേശിൽ രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 36 ആയി. 60 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകൾ 1777 ആയി. ഗുജറാത്തിൽ നിന്നും തിരികെയെത്തിയ 12 പേർക്കും കർണാടകയിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 1012 ആക്‌ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.