ന്യൂഡൽഹി: കഴിഞ്ഞ നാല് മാസത്തിനിടെ രണ്ട് കോടി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൊഴിലില്ലായ്മയെക്കുറിച്ചുള്ള സത്യം രാജ്യത്ത് നിന്ന് മറച്ചുവെക്കാനാവില്ലെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ നാല് മാസത്തിനിടെ ഏകദേശം രണ്ട് കോടി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. രണ്ട് കോടി കുടുംബങ്ങളുടെ ഭാവി ഇരുട്ടിലാണ്. ഫേസ്ബുക്കിൽ വ്യാജ വാർത്തകളും വിദ്വേഷവും പ്രചരിപ്പിച്ച് തൊഴിലില്ലായ്മയെയും സമ്പദ്‌വ്യവസ്ഥയുടെ നാശത്തെയും കുറിച്ചുള്ള സത്യത്തെ മറച്ചുവെക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റിൽ പറഞ്ഞു.
രാജ്യത്ത് നാല് മാസത്തിനിടെ രണ്ട് കോടി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടെന്ന് രാഹുൽ ഗാന്ധി
തൊഴിലില്ലായ്മയെക്കുറിച്ചുള്ള സത്യം രാജ്യത്ത് നിന്ന് മറച്ചുവെക്കാനാവില്ലെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞയാഴ്ച വാൾസ്ട്രീറ്റ് ജേണൽ (ഡബ്ല്യുഎസ്ജെ) പുറത്തുവിട്ട റിപ്പോർട്ടിനെത്തുടർന്ന് ഒരു വലിയ രാഷ്ട്രീയ വിവാദം ഉണ്ടായിരുന്നു. പക്ഷപാതം, വ്യാജ വാർത്തകൾ, വിദ്വേഷ പ്രചരണം എന്നിവയിലൂടെ ജനാധിപത്യത്തിൽ കൃത്രിമം കാണിക്കാൻ ഞങ്ങൾക്ക് കഴിയില്ല. ഡബ്ല്യുഎസ്ജെ തുറന്നുകാട്ടിയതുപോലെ, വ്യാജവും വിദ്വേഷപരവുമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ഫേസ്ബുക്കിന്‍റെ പങ്കാളിത്തം എല്ലാ ഇന്ത്യക്കാരും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു. ഓഗസ്റ്റ് 9ന് രാജ്യത്തെ തൊഴിലില്ലായ്മയെ അഭിസംബോധന ചെയ്യാൻ ഇന്ത്യൻ യൂത്ത് കോൺഗ്രസ് രാജ്യവ്യാപകമായി 'റോസ്ഗർ ദോ' എന്ന പ്രചാരണ പരിപാടി ആരംഭിച്ചിരുന്നു.