ഹരിയാനയിൽ രണ്ട് കോൺഗ്രസ് നേതാക്കൾ ജെജെപിയിൽ ചേർന്നു - കോൺഗ്രസ് വിട്ട് ജെജെപി യിലേക്ക് വാർത്ത
രണ്ട് കോൺഗ്രസ് നേതാക്കൾ ഹരിയാനയിൽ ജെജെപിയിൽ ചേർന്നു
ന്യൂഡൽഹി: ഹരിയാനയിലെ രണ്ട് കോൺഗ്രസ് നേതാക്കൾ ജെജെപിയിലേക്ക്. ആസാദ് മുഹമ്മദ്, വസീം ആസാദ് എന്നീ നേതാക്കളാണ് കോൺഗ്രസ് വിട്ട് ജെജെപിയിൽ ചേർന്നത്. ഡൽഹിയിലുള്ള ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ വസതിയിൽ വെച്ചാണ് ഇവർ ജെജെപിയിൽ ചേർന്നത്. ഹരിയാനയിലെ മേവാട്ടിൽ നിന്നുള്ള നേതാവായ ആസാദ് മുഹമ്മദ് 2005 ൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. ഫിറോസ്പൂർ ജിർകയിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് വസീം ആസാദ്. ജെജെപി നേതാക്കളായ തയാബ് ഹുസൈൻ, യോഗേഷ് ശർമ്മ തുടങ്ങിയവരും സന്നിഹിതരായിരുന്നു.