ജയ്‌പൂര്‍ (രാജസ്ഥാന്‍) : അഴിമതി ആരോപണവിധേയരായ ബി.എസ്.പി നേതാക്കളെ ചെരുപ്പുമാലയിട്ട്, കഴുതപ്പുറത്ത് നടത്തി പാര്‍ട്ടി പ്രവർത്തകർ. ജയ്‌പൂരിലെ ബാനിപാര്‍ക്കിലുള്ള പാര്‍ട്ടി ആസ്ഥാനത്തിന് മുന്നിലാണ് സംഭവം. ബിഎസ്‌പി ദേശീയ നേതാവായ റാംജി ഗൗതം, സംസ്ഥാന നേതാവായ സീതാറാം എന്നിവര്‍ക്കാണ് സ്വന്തം പാര്‍ട്ടിക്കാര്‍ ശിക്ഷ വിധിച്ചത്. ഇരു നേതാക്കളെയും പ്രവര്‍ത്തകര്‍ കഴുതപ്പുറത്തിരുത്തി പാര്‍ട്ടി ആസ്ഥാനത്തിന് ചുറ്റും നടത്തി.
നേതാക്കളെ ചെരുപ്പുമാലയിട്ട് കഴുതപ്പുറത്ത് നടത്തി ബിഎസ്‌പി പ്രവര്‍ത്തകര്‍ - രാജസ്ഥാന്‍ ബിഎസ്‌പി വാര്‍ത്ത
പണം വാങ്ങി പുറത്തുനിന്നുള്ളവര്‍ക്ക് തെരഞ്ഞെടുപ്പിന് സീറ്റ് നല്‍കിയെന്നാരോപിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം. പാര്‍ട്ടി ആസ്ഥാനത്തിനു മുമ്പിലാണ് മുതിര്‍ന്ന നേതാക്കന്‍മാര്‍ക്ക് പ്രവര്‍ത്തകര്‍ ശിക്ഷ നല്‍കിയത്.
പണം വാങ്ങി പാര്‍ട്ടിക്ക് പുറത്തുനിന്നുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയെന്ന ആരോപണമാണ് ഇരുവര്‍ക്കുമെതിരെ ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി നേതാക്കളുടെ അന്യായമായ നടപടിയില്‍ സഹികെട്ടാണ് പ്രതികരിച്ചതെന്ന് പാര്‍ട്ടി അനുയായികള്‍ പറഞ്ഞു. സാധാരണക്കാരായ പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ വിജയത്തിനായി സമൂഹത്തിലേക്കിറങ്ങി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഇവരെ പരിഗണിക്കാതെ പണം വാങ്ങി പുറത്തു നിന്നുള്ളവരെ മണ്ഡലത്തിലെത്തിച്ച് മത്സരിപ്പിക്കുകയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു