ഭൂമി തര്‍ക്കം; ബാലികയെ പീഡിപ്പിക്കാന്‍ സഹോദരന്മാരുടെ ശ്രമം - crime news
ബന്ദ ജില്ലയിലാണ് പതിമൂന്നുകാരിയായ പെണ്‍കുട്ടിക്കെതിരെ പീഡന ശ്രമം നടന്നത്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം; യുപിയില്‍ സഹോദരന്മാര്‍ക്കെതിരെ കേസ്
ലഖ്നൗ:യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സഹോദരന്മാര്‍ക്കെതിരെ കേസ്. ബന്ദ ജില്ലയിലാണ് ഞായറാഴ്‌ച പതിമൂന്നുകാരിയായ പെണ്‍കുട്ടിക്കെതിരെ പീഡന ശ്രമം നടന്നത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കിയിട്ടുണ്ട്. കേസില്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് സര്‍ക്കിള്‍ ഓഫീസര്‍ സിയാറാം പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബവും പ്രതികളും തമ്മില്‍ ഭൂമി തര്‍ക്കം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.