ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ഥികള്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു - മുംബൈ
മഹാരാഷ്ട്രയിലെ യവാത്മല്‍ ജില്ലയിലാണ് അപകടമുണ്ടായത്.

മുംബൈ: പ്രാദേശിക ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ഥികള്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രക്കാരായ ജയേഷ് പ്രവീൺ ലോഹിയ (11), അക്ഷദ് അഭിഷേക് ബെയ്ദ് (11) എന്നിവരാണ് മരിച്ചത്. ലോഹിയയുടെ അച്ഛൻ ഓടിച്ച കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന ് ആണ്‍കുട്ടികളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ യവാത്മല്‍ ജില്ലയിലാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി അവധ്വാടി പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.