ഉത്തർ പ്രദേശിലെ പ്രതാപ്‌ഗഡിൽ വാഹനാപകടത്തിൽ രണ്ട് മരണം - accident in pratapgarh
കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
![ഉത്തർ പ്രദേശിലെ പ്രതാപ്‌ഗഡിൽ വാഹനാപകടത്തിൽ രണ്ട് മരണം ഉത്തർ പ്രദേശിലെ പ്രതാപ്‌ഗഡിൽ വാഹനാപകടത്തിൽ രണ്ട് മരണം പ്രതാപ്‌ഗഡിൽ വാഹനാപകടത്തിൽ രണ്ട് മരണം കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചാണ് അപകടം ലാൽഗഞ്ചിലെ ലഖ്‌നൗ ഹൈവേയിലാണ് അപകടം 2 boys killed as car hits motorcycle in UP accident in pratapgarh 2 young boys died in car accident](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9084568-801-9084568-1602067619199.jpg)
ഉത്തർ പ്രദേശിലെ പ്രതാപ്‌ഗഡിൽ വാഹനാപകടത്തിൽ രണ്ട് മരണം
ലഖ്‌നൗ: പ്രതാപ്‌ഗഡിൽ വാഹനാപകടത്തിൽ രണ്ട് ആൺകുട്ടികൾ മരിച്ചു. 12കാരനായ ആമിർ, 15കാരനായ സുഫിയാൻ എന്നിവരാണ് മരിച്ചത്. കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 20കാരനായ ഷക്കീലിന് ഗുരുതരമായി പരിക്കേറ്റു. ലാൽഗഞ്ചിലെ ലഖ്‌നൗ ഹൈവേയിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.