രജൗരിയിൽ കുഴിബോംബ് സ്‌ഫോടനം; രണ്ട് സൈനികർക്ക് പരിക്ക് - landmine blast
എസ്.കെ. മിഞ്ചൂർ റഹ്‌മാൻ, ഉപാധ്യ പ്രസാദ് രാജീന്ദ്ര എന്നിവർക്കാണ് പരിക്കേറ്റത്.
രജൗരിയിൽ കുഴിബോംബ് സ്‌ഫോടനം; രണ്ട് സൈനികർക്ക് പരിക്ക്
ശ്രീനഗർ: രജൗരിയിൽ നടന്ന കുഴിബോംബ് സ്‌ഫോടനത്തിൽ രണ്ട് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു. എസ്.കെ. മിഞ്ചൂർ റഹ്‌മാൻ, ഉപാധ്യ പ്രസാദ് രാജീന്ദ്ര എന്നിവർക്കാണ് പരിക്കേറ്റത്. നൗഷെറ സെക്‌ടറിൽ കലാൽ ഫോർവേഡ് മേഖലയിലെ ഡ്യൂട്ടിക്കിടയിലാണ് സ്‌ഫോടനം നടന്നത്. മിഞ്ചുർ റഹ്‌മാനെ ഉദംപൂർ ആശുപത്രിയിലും ഉപാധ്യ പ്രസാദ് രാജീന്ദ്രയെ രാജൗരിയിലെ സൈനിക ആശുപത്രിയിലും പ്രവേശിപ്പിച്ചു.