വാഹനാപകടത്തില്‍ രണ്ട് വ്യോമസേന ഉദ്യോഗസ്ഥര്‍ മരിച്ചു - sangrur Accident
പഞ്ചാബിലെ ഭവാനിഗഡ്-സുനം റോഡിലായിരുന്നു അപകടം.
വാഹനാപകടത്തില്‍ രണ്ട് വ്യോമസേന ഉദ്യോഗസ്ഥര്‍ മരിച്ചു
ചണ്ഡീഗഢ്:പഞ്ചാബിലെ ഭവാനിഗഡ്-സുനം റോഡിൽ ട്രക്കും കാറും കൂട്ടിയിടിച്ച് രണ്ട് വ്യോമസേന ഉദ്യോഗസ്ഥര്‍ മരിച്ചു. കമല്‍ ദീപ് സിങ്, ചിരാഗ് നാന്‍ എന്നിവരാണ് മരിച്ചത്. സുഹൃത്തിന്‍റെ വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം. മൃതദേഹങ്ങൾ സുനം സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.