ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതകക്കേസില്‍ പ്രതികളായ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍ മുരുഗനും കോണ്‍സ്റ്റബിള്‍ മുത്തുരാജിനുമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മധുരെ സെന്‍ട്രല്‍ പ്രിസണുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. കേസന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥര്‍ക്കും കേസിലെ മറ്റൊരു പ്രതിയായ സബ് ഇന്‍സ്‌പെക്‌ടര്‍ പോള്‍ദുരെയ്‌നും വെള്ളിയാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചെന്ന് ജയില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ പളനി വ്യക്തമാക്കി.
തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - പ്രതികളായ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഹെഡ് കോണ്‍സ്റ്റബിള്‍ മുരുഗനും കോണ്‍സ്റ്റബിള്‍ മുത്തുരാജിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്
തൂത്തുക്കുടി കസ്റ്റഡി മരണക്കേസില്‍ പ്രതികളായ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞമാസമാണ് തൂത്തുക്കുടിയില്‍ വെച്ച് വ്യാപാരികളായ പി ജയരാജും മകന്‍ ജെ ബെനിക്‌സും കസ്റ്റഡിയിലിരിക്കെ പൊലീസിന്‍റെ മര്‍ദനമേറ്റ് മരിച്ചത്. കേസില്‍ ഇതുവരെ അഞ്ച് പൊലീസുകാരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇവരെ മധുരെ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ട മൂന്ന് പൊലീസുകാര്‍ക്ക് ജില്ലാ കോടതി 15 ദിവസത്തെ റിമാന്‍ഡ് അനുവദിച്ചിരുന്നു. ലോക്ക് ഡൗണിനിടെ മൊബെല്‍ കട തുറന്നതിന് ജൂണ്‍ 19 നാണ് അച്ഛനെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.