ഒഡീഷയിൽ 1,982 പേർക്ക് കൊവിഡ്
ഭുവനേശ്വർ: ഒഡീഷയിൽ 1,982 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,70,346 ആയി . 17 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 1,152 ആയി. 22,304 പേർ നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുണ്ട്. 2,46,837 പേർ രോഗമുക്തി നേടി.