അരുണാചൽ പ്രദേശിൽ കൊവിഡ് ബാധിതർ 13,169 ആയി - covid cases raises in Arunachal pradesh
നിലവിൽ സംസ്ഥാനത്ത് 3,068 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്
![അരുണാചൽ പ്രദേശിൽ കൊവിഡ് ബാധിതർ 13,169 ആയി അരുണാചൽ പ്രദേശിലെ കൊവിഡ് രോഗികൾ വർധിക്കുന്നു അരുണാചൽ പ്രദേശിൽ കൊവിഡ് ബാധിതർ 13,169 ആയി രണ്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് കൊവിഡ് പുതുതായി സംസ്ഥാനത്ത് 198 രോഗികൾ രോഗ ലക്ഷണങ്ങളില്ലാത്ത കൂടുതൽ രോഗികൾ 198 new COVID-19 cases in Arunachal Pradesh 198 new COVID-19 cases covid cases raises in Arunachal pradesh two security officials infected in Arunachal](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9206696-279-9206696-1602910936055.jpg)
ഇറ്റാനഗർ: സംസ്ഥാനത്ത് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഉൾപ്പടെ 198 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതർ 13,169 ആയി. ഇറ്റാനഗറിൽ 72 പേർക്കും ചാങ്ലാങ്ങിൽ 25 പേർക്കും വെസ്റ്റ് സിയാങ്ങിൽ 21 പേർക്കും ഈസ്റ്റ് സിയാങ്ങിൽ 19 പേർക്കും തിറാപ്പിൽ 10 പേർക്കും ലോവർ ഡിബാങ് വാലിയിൽ എട്ട് പേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 35 പേര്‍ ഒഴികെയുള്ളവർ രോഗലക്ഷണങ്ങൾ കാണിച്ചിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. ചലാങ്ങിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു ആരോഗ്യ പ്രവർത്തകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജുല്ലിയിലെ സെൻട്രൽ ജയിലിൽ 11 തടവുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ നിലവിലെ കൊവിഡ് റിക്കവറി റേറ്റ് 76.47 ആണ്. സംസ്ഥാനത്ത് നിലവിൽ 3,068 സജീവ കൊവിഡ് കേസുകളാണ് ഉള്ളതെന്നും ഇതുവരെ 30 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തതെന്നും അധികൃതർ വ്യക്തമാക്കി.