വിരമിച്ച സൈനികനെ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് കൊള്ളയടിച്ചു - 1971 war veteran robbed by two women inside ATM kiosk in Delhi
എന്‍.കെ മഹാജന്‍ ആണ് കൊള്ളയടിക്കപ്പെട്ടത്.
ഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ ഹോസ് ഖാസിലെ എടിഎം കൗണ്ടറിനുള്ളില്‍വച്ച് രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് മുന്‍ സൈനികന്‍റെ 40,000 രൂപ കവര്‍ന്നു. എടിഎം കൗണ്ടറിനുള്ളില്‍ അതിക്രമിച്ച് കയറിയ സ്ത്രീകള്‍ സൈനികനെ ആക്രമിച്ച് പണം കവരുകയായിരുന്നു. 1971 ലെ സൈനികനാണ് ക്യാപ്റ്റന്‍ (റിട്ടയേര്‍ഡ്) എന്‍.കെ മഹാജന്‍. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ സ്ത്രീകളുടെ മുഖം വ്യക്തമാണ്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അതുല്‍ കുമാര്‍ താക്കൂര്‍ പറഞ്ഞു.