കേരളം

kerala

ഗുജറാത്ത് ഭൂകമ്പം; നോവുകളുടെ ഓര്‍മക്ക് 19 വര്‍ഷം

By

Published : Jan 26, 2020, 5:58 PM IST

700 കിലോ മീറ്റര്‍ റേഡിയസില്‍ വരുന്ന 21 ജില്ലകളില്‍ ഭൂചലനം ബാധിച്ചു

Kutch earthquake  71st Republic Day  January 26  2001 gujarat earthquake  ഗുജറാത്ത് ഭൂകമ്പത്തിന് ഇന്ന് പത്തൊമ്പതാം ആണ്ട്  19 years of Kutch earthquake  ഗുജറാത്ത് ഭൂകമ്പം
ഗുജറാത്ത് ഭൂകമ്പത്തിന് ഇന്ന് പത്തൊമ്പതാം ആണ്ട്

കച്ഛ്: ഗുജറാത്തിന്‍റെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കച്ഛ്. രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ന് കച്ഛിലെ ജനങ്ങള്‍ക്ക് അതിജീവിനത്തിന്‍റെ നോവുകളാണ്. 2001 ജനുവരി 26നാണ് ഒരു വലിയ പ്രദേശത്തെ തന്നെ മണ്‍കൂനയാക്കിയ ദുരന്തം ഉണ്ടായത്. ഗുജറാത്ത് ഭൂകമ്പത്തിന് ഇന്ന് പത്തൊമ്പതാം ആണ്ട്. 20,000തോളം ആളുകളുടെ ജീവനാണ് അന്നു പൊലിഞ്ഞത്. 700 കിലോ മീറ്റര്‍ റേഡിയസില്‍ ഭൂകമ്പത്തിന്‍റെ പ്രകമ്പനം ഉണ്ടായി.

2001 ജനുവരി 26ന് രാവിലെ 8.45നാണ് ഗുജറാത്തിലെ കച്ഛില്‍ നിന്നും 12 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചൊബാരി ഗ്രാമത്തില്‍ ഭൂചലനം ഉണ്ടാകുന്നത്. 6.9 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്. ഒരു പ്രദേശത്തെ മുഴുവനാണ് ആ ദുരന്തം ഇല്ലാതാക്കിയത്. 700 കിലോ മീറ്റര്‍ റേഡിയസില്‍ വരുന്ന 21 ജില്ലകളില്‍ ഭൂചലനം ബാധിച്ചു. 18 വലിയ പട്ടണങ്ങളും 182 താലൂക്കുകളും 7,904 ഗ്രാമങ്ങളും ഭൂചലനത്തില്‍ പൂര്‍ണമായും നശിച്ചു.

ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത് കച്ഛ് പ്രദേശത്തെയാണ്. എന്നാല്‍ ഗുജറാത്ത് സര്‍ക്കാരിന്‍റെ കാര്യക്ഷമമായ പ്രവര്‍ത്തന മികവുകൊണ്ട് ഇന്ന് കച്ഛ് ഒരു സ്വപ്‌ന ഭൂമിയായിരിക്കുകയാണ്. ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും ഗുജറാത്തിലേക്ക് സഹായ വാഗ്‌ദാനങ്ങള്‍ ഒഴുകിയെത്തി. അന്ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയുടെ കച്ഛ് പുനര്‍നിര്‍മാണം പൂര്‍ണ വിജയം കണ്ടു.

കച്ഛ് ടൂറിസത്തെ സര്‍ക്കാര്‍ വലിയ തോതില്‍ പ്രോത്സാഹിപ്പിച്ചു. നിരവധി വ്യവസായ കേന്ദ്രങ്ങള്‍ വന്നു. മുന്‍ദ്രാ, മാന്‍ദവി എന്നീ വിമാനത്താവളങ്ങള്‍ സ്ഥാപിച്ചു. വ്യവസായികള്‍ക്ക് പുതിയ യൂണിറ്റുകള്‍ ആരംഭിക്കാന്‍ നികുതിയില്‍ ഇളവ് വരുത്തി. റീബില്‍ഡ് കച്ഛിന് വേണ്ടി 33,394 കോടി രൂപ നിക്ഷേപം ഉണ്ടായി. രണ്ട് ലക്ഷം കോടി രൂപ ചിലവിട്ടാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത്. കച്ഛ് ഇപ്പോള്‍ പത്ത് ലക്ഷം മെഗാവാറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. രാജ്യത്തെ സമുദ്ര വ്യാപാരത്തിന്‍റെ 30 ശതമാനം കച്ഛിലെ തുറമുഖത്തിനാണ്. രാജ്യത്തെ തന്നെ മികച്ച തുറമുഖങ്ങളില്‍ ഒന്നാണ് കച്ഛ് തുറമുഖം.

ABOUT THE AUTHOR

...view details